മൂന്നിലവ്: പതിറ്റാണ്ടുകൾക്ക് മുൻപ് പിരിഞ്ഞുപോയ ബാല്യകാല സുഹൃത്തുക്കൾ അക്ഷരമുറ്റത്ത് വീണ്ടുമൊന്നിച്ചു.
മൂന്നിലവ് സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ 1987 വർഷത്തെ പത്താം ക്ലാസ് (SSLC) ബാച്ചിലെ വിദ്യാർത്ഥികളാണ് വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നത്.
പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ കുര്യൻ തടത്തിൽ നിർവ്വഹിച്ചു. ചടങ്ങിൽ ടോമി ജോൺ കുരിശിങ്കൽപറമ്പിൽ അധ്യക്ഷത വഹിച്ചു. വർഷങ്ങൾക്ക് ശേഷം പരസ്പരം കാണാനും പഴയകാല സൗഹൃദം പുതുക്കാനുമായി ഒത്തുകൂടിയപ്പോൾ സൗഹൃദത്തിന്റെ നൊസ്റ്റാൾജിയ ഉണർത്തുന്ന വൈകാരിക നിമിഷങ്ങൾക്കാണ് വിദ്യാലയമുറ്റം സാക്ഷ്യം വഹിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments