പാലാ നഗരസഭ ഭരണസമിതിക്കുള്ളിലെ ഭിന്നത കൈയാങ്കളിയിലേക്ക്. ഭരണപക്ഷ പാർലമെന്ററി പാർട്ടി യോഗത്തിനിടെ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ, സഹ കൗൺസിലർ ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജുവും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. നഗരസഭയിൽ ബിനു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യപരമായ രീതിയിലാണ് പെരുമാറുന്നതെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ഇരുവർക്കുമെതിരെ നടപടിയും ഇന്ന് നടക്കുന്ന കൗൺസിൽ ഇന്ന് പോലീസ് സംരക്ഷണവും ആവശ്യപ്പെട്ട് ബിജു മാത്യൂസ് പരാതി നൽകി.
കൊട്ടാരമറ്റത്തവണ ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയം അടിയന്തര അജണ്ടയില്‍ കൗണ്‍സില്‍ യോഗത്തില്‍ ഉള്‍ക്കൊളളിക്കണമെന്ന് ഭരണപക്ഷ പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിനിടെ സിജു ആവശ്യപ്പെട്ടു. ആ സമയം ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും ഒരു കാരണവും കൂടാതെ പ്രകോപിതരായി പാഞ്ഞടുത്തുവെന്ന് പരാതിയിൽ പറയുന്നു. തടയാന്‍ ചെന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈ തട്ടിമാറ്റി കയ്യേറ്റം ചെയ്തു. ഓട്ടോറിക്ഷക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്കെന്താണ് ഇത്ര താല്‍പ്പര്യം എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു. 'പ്രാണഭയത്താല്‍ ഞാന്‍ അവിടെനിന്നും ഇറങ്ങിയോടുകയായിരുന്നു’ എന്നാണ് ബിജു മാത്യൂസിന്റെ പരാതിയില്‍ പറയുന്നത്.
മുന്‍പും പാലാ മുനിസിപ്പല്‍ ഹാളില്‍ വെച്ച് ബിനു പുളിക്കക്കണ്ടം സഹ കൗണ്‍സിലറെ മര്‍ദ്ദിച്ച് അവശനാക്കിയിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജു മാത്യൂസ് ആവശ്യപ്പെട്ടു. ഇന്ന് നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ബിജു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലായിൽ എൽഡിഎഫ് കൈവശമായിരുന്ന ഭരണം സ്വതന്ത്ര കൂട്ടായ്മയുടെ സഹകരണത്തോടെ തിരികെ പിടിച്ചെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി തെളിയുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതോടെ എത്ര കാലം മുന്നോട്ടു പോകുമെന്ന് ചോദ്യവും ഉയരുന്നുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments