ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജ്യോതി പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടി മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ ബോധവത്കരണം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എം.എൽ.എ പറഞ്ഞു. പൊൻകുന്നം ജനമൈത്രി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജീവ് എം.എസ് ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൈക സെന്റ് ജോസഫ് ചർച്ച് സഹവികാരി ഫാ. എബിൻ കാക്കനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജ്യോതി പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടി മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ ബോധവത്കരണം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എം.എൽ.എ പറഞ്ഞു. പൊൻകുന്നം ജനമൈത്രി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജീവ് എം.എസ് ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൈക സെന്റ് ജോസഫ് ചർച്ച് സഹവികാരി ഫാ. എബിൻ കാക്കനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ പുത്തൻവീട് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ അൽഫോൻസാ മഠത്തിപ്പറമ്പിൽ, പാല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാർ , എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പി.ടി.എ പ്രസിഡന്റ് സുജിത്ത് കെ. മോഹനൻ, വാർഡ് മെമ്പർ ജാ ൻസി, പാല അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജക്സി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർഥികളിലും പൊതുസമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പയിൻ സംഘടിപ്പിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments