Latest News
Loading...

ചെന്നിത്തലയെ സന്ദര്‍ശിച്ച് വി.ഡി സതീശന്‍




ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി. രാവിലെ പിണറായി വിജയനെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തലയുടെ വീട്ടിലേയ്ക്ക് നിയുക്ത മുഖ്യമന്ത്രിയെത്തിയത്. അബിന്‍വര്‍ക്കി, അന്‍വര്‍ സാദത്ത്, ജോസഫ് വാഴയ്ക്കന്‍, വി.ടി ബല്‍റാം, ജോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. 



എല്ലാകാലത്തും തന്റെ ലീഡറാണ് രമേശ് ചെന്നിത്തലയെന്ന് വിഡി സതീശന്‍ സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചു. ജ്യേഷ്ഠസഹോദരന് തുല്യമായ ആളാണ് അദ്ദേഹം. ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.  
വി. സി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. 



ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നു. ഒരു ഉപാധിയുമില്ലാതെ മുന്നോട്ട് പോകും.. ഏത് സ്ഥാനവും ഏറ്റെടുക്കുമോ എന്ന് ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചില്ല. പൊതുവേ പ്രസന്നനായി കാണപ്പെടുന്ന ചെന്നിത്തല അത്ര സന്തോഷവാനല്ല എന്നാണ് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും വ്യക്തമായത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments