Latest News
Loading...

ജനകീയ നിര്‍ദേശങ്ങള്‍ തുടര്‍ന്ന് വിജയ് സര്‍ക്കാര്‍



അധികാരത്തിലേറി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിനിമാ സ്റ്റൈല്‍ നീക്കങ്ങള്‍ തുടര്‍ന്ന് വിജയ് സര്‍ക്കാര്‍. ടിവികെ പ്രവര്‍ത്തകര്‍ക്ക് പുതിയ നിര്‍ദേശവുമായി മുഖ്യമന്ത്രി വിജയ് രംഗത്തുവന്നു. പാതയോര ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആള്‍ക്കൂട്ടം എത്തുന്നയിടങ്ങളില്‍ പ്രചാരണബോര്‍ഡുകള്‍ പാടില്ലെന്നും വിജയ് നിര്‍ദേശിക്കുന്നു. പാതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ജന്മദിനത്തിനും മറ്റും ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത്. ഗതാഗതം തടസ്സപ്പെടുത്തി ഒന്നും ചെയ്യരുത്.  നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.



സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനം മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്നലെ നടത്തിയിരുന്നു. സര്‍ക്കാര്‍ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്ലറ്റുകളില്‍ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാന്‍ വിജയ് ഉത്തരവിട്ടത്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്റുകള്‍ ഇവയുടെ 50 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം. ഈ പരിധി 500 മീറ്റര്‍ ആക്കി ഉയര്‍ത്തി. ഈ പരിധിയിലുള്ള മദ്യശാലകള്‍ക്കാകും താഴു വീഴുക.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments