Latest News
Loading...

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം




പാലാ ഏറ്റുമാനൂർ റോഡിൽ മുത്തോലിയ്ക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ ഭാഗത്ത് നിന്നും വന്ന കാർ എതിരെ വന്ന ടാക്‌സി ഇന്നോവ കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. 


മറ്റൊരു കാറിൽ ഇടിച്ച ശേഷമാണ് ഇന്നോവയുമായി കൂട്ടിയിടിച്ചത്. ഒരു യുവതിയാണ് വാഹനം ഓടിച്ചിരു ന്നത്. കാറുകളുടെ മുൻഭാഗം അപകടത്തിൽ തകർന്നു.  പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശികളായ രമ്യ( 44), ബിജുമോൻ (53) സാന്ദ്ര ( 22) എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തെ തുടർന്ന് ഇരുവശത്തേയ്ക്കും വലി യ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments