നിയന്ത്രണം വിട്ട കെഎസ് ആർടി സി ബസ് വൈദ്യുത തൂണുകൾ ഇടിച്ച് തകർത്തു. പാലാ തൊടുപുഴ റോഡിൽ കാനാട്ട് പാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ബസ് ഓടയിൽ ചാടി നിൽക്കുകയാണ് ഞായറാഴ്ച വെളുപ്പിന് നാലുമണിയോടെയായിരുന്നു അപകടം.
.അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ ആറു പേർക്ക് പരിക്കേറ്റു പരുക്ക് ഗുരുതരമല്ല ഇവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയക്കുകയും ചെയ്തു കണ്ണൂരിൽ നിന്ന് പുനലൂർക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത് അപകടത്തെ തുടർന്ന് ഈ ഭാഗത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ് പാലാ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments