Latest News
Loading...

രാമപുരം റൂട്ടിൽ കാർ ബസ്സിലും പോസ്റ്റിലും ഇടിച്ചു



പാലാ മുണ്ടുപാലത്ത് നിയന്ത്രണം വിട്ട കാർ ഇലക്ടിക് പോസ്റ്റിൽ ഇടിച്ചു കയറി. ഉച്ചയ്ക് 12.30 യോടെയായിരുന്നു അപകടം. രാമപുരം ഭാഗത്തു നിന്നുമെത്തിയ കാർ മുണ്ടുപാലം സ്കൂളിനു സമീപം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർ ദിശയിലെത്തിയ ബസ്സിലിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. 


വൈദ്യുതി പൊസ്റ്റ് ഒടിഞ്ഞ് റോഡിലേക്കു വീണതോടെ പാല രാമപുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പാലാ പൊലീസും പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് വൈദ്യുതി പോസ്റ്റ് നീക്കി ഗതാഗത തടസ്സം ഒഴിവാക്കി.  



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments