പാലാ: അധികാരത്തിൻ്റെ ചുവട് പിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കുവാനുള്ള മുസ്‌ളീം ലീഗിൻ്റെ ശ്രമം അനുവദിക്കുകയില്ല എന്ന് എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയനിൽ നടന്ന പ്രതിഷേധ സമ്മേളനം. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറു കണക്കിന് പ്രവർത്തകരാണ് യൂണിയൻ ആസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.
ജാതി-മത വ്യത്യാസം ഇല്ലാതെ എല്ലാ ജനവിഭാഗങ്ങളും സോദരത്യേന വാഴുന്ന പുണ്യഭൂമിയാണ് ഇത്. ഇവിടെ വർഗ്ഗീയ കലാപങ്ങൾ നടത്തുവാനുള്ള മനപ്പൂർവ്വമായ ശ്രമങ്ങൾ ആണ് ദൗർഭാഗ്യവശാൽ ലീഗിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് അനുവദിക്കില്ല. സാമൂഹ്യ നീതിക്കായി നിരന്തരം പോരാടുന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഉറ്റതിരിഞ്ഞ് ആക്രമിക്കുവൻ മുസ്ലീംലീഗ് വളര്‍ന്നിട്ടില്ല. മുസ്ലീം ലീഗിലെ ഒരു ന്യൂനപക്ഷമായിരിക്കാം വെള്ളാപ്പള്ളിക്കെതിരെ ഇങ്ങനെ ശബ്ദമുയര്‍ത്തുകയും കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തത്. ലീഗിലെ വിവരമുള്ള നേതാക്കള്‍ ഇടപെട്ട് അത്തരക്കാരെ നിലയ്ക്ക് നിർത്തേണ്ടതാണ്.
എസ് എൻ ഡി പി യോഗം എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് സാമൂഹ്യനീതിയും സമത്വവുമാണ്. ഇത് നടപ്പിലാക്കുക, ഇതിനായി വാദിക്കുക എന്നത് യോഗം ജനറൽ സെക്രട്ടറിയുടെ കടമയാണ്. മറ്റാരുടെയും കവർന്നെടുക്കുവാൻ അല്ല, ജനസംഖ്യാനുപാതികമായി തൻ്റെ സമുദായത്തിന് ലഭിക്കുവാനുള്ള അവകാശങ്ങളെയും അധികാരങ്ങളെയും പറ്റിയാണ് വെള്ളാപ്പള്ളി ശബ്‌ദമുയർത്തുന്നത്. ഇതില്‍ മുസ്ലീംലീഗ് രോഷം കൊള്ളേണ്ട കാര്യമില്ല. ലീഗിലെ ചുരുക്കം ചിലര്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഈഴവ സമുദായം രംഗത്തിറങ്ങിയാല്‍ അത് ഇത്തരം അക്രമികള്‍ക്ക് താങ്ങാന്‍ കഴിയില്ല. അത് ഓര്‍മ്മവേണം. അധികാരത്തിൻ്റെ തന്നലിൽ മറ്റൊരു മാറാട് ആവർത്തിക്കപ്പെടരുത്.
എസ്.എന്‍.ഡി.പി. യോഗത്തെ ധീരമായി നയിക്കുന്ന വെള്ളാപ്പള്ളി നടേശന് മീനച്ചില്‍ യൂണിയന്‍ സ്വര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
സമ്മേളന ശേഷം പ്രവർത്തകർ പ്രകടനമായി മുസ്‌ളിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖ് അലി തങ്ങളുടെ കോലവും പൊതുജന മധ്യത്തിൽ കത്തിച്ചു.
യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ്, വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയിന്റ് സെക്രട്ടറി ഷാജി തലനാട്, അനീഷ് പുല്ലുവേലില്‍, സാബു ചേന്നാട്, സാബു കൊടൂര്‍, മിനര്‍വാ മോഹന്‍, സോളി ഷാജി, ഗോപകുമാര്‍ പിറയാര്‍, അരുണ്‍ കുളമ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ശാഖാ ഭാരവാഹികൾ പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നൂറു കണക്കിന് സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments