1901 ഇൽ സ്ഥാപിതമായ പൈക സെന്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി സമാപനം നടന്നു. ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും തുടർന്ന് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് സമൂഹബലിയും അർപ്പിച്ചു.പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും, തുടർന്ന് ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും നടന്നു.. ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കിയ കലാസന്ധ്യയും ഉണ്ടായിരുന്നു.
പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സ്‌കൂൾ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു.. ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനവും രൂപതാ അധ്യക്ഷൻ നിർവഹിച്ചു.പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, ഫ്രാൻസിസ് ജോർജ് MP., കൊഴുവനാൽ ഫൊറോനാ വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ്. സുബി സുരേഷ്, വാർഡ് മെമ്പർ ജിജി ജോമോൻ, ഇടവക വികാരി മാത്യു വാഴക്കപ്പാറ സംസാരിച്ചു. അസിസ്റ്റൻറ് വികാരി ഫാ മാത്യു തെരുവൻകുന്നേൽ, ടോമി കളപ്പുരക്കൽ, തോമാച്ചൻ പാലകൂടിയിൽ, സാബു മുട്ടത്തു കുന്നേൽ, സണ്ണി പാലക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments