ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കണ്ടെത്തിയതിന് പിന്നാലെ ഈരാറ്റുപേട്ടയിലും നീര്‍നായ്ക്കളെ കണ്ടെത്തി. തൊടുപുഴ റോഡില്‍ ഈലക്കയം ചെക്ക്ഡാമിലാണ് നാല് നീര്‍നായ്ക്കള്‍ നീന്തുന്നത് ശ്രദ്ധയില്‍പെട്ടത്. കടിയേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. റെസ്‌ക്യൂ പ്രവര്‍ത്തകരുമായി ആലോചിച്ച് ഇവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി പി നാസര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ കോട്ടയം ഭാഗത്ത് നടത്തിയ പഠനത്തില്‍ നീര്‍നായ്ക്കളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി കണ്ടെത്തിയിരുന്നു. പാണംപടി, മലരിക്കല്‍ മുതല്‍ കുമരകംവരെയുള്ള ഭാഗങ്ങളില്‍ 20-25 നീര്‍നായ്ക്കളെ ആറ്റിറമ്പിലെ പറമ്പുകളില്‍ കാണാനായി. പാലാ, മുത്തോലി, ചെമ്പിളാവ്, കിടങ്ങൂര്‍ തുടങ്ങി പാറമ്പുഴ, ചുങ്കംവരെയുള്ള ഭാഗങ്ങളില്‍ അഞ്ച്-10 വരെ നീര്‍നായ്ക്കളെയും കണ്ടെത്തി. കിടങ്ങൂര്‍ മുതല്‍ കുമരകംവരെ പുഴയുമായി നിരന്തരം ഇടപെടുന്ന ഇടങ്ങളിലെല്ലാം ശരാശരി രണ്ടുമുതല്‍ അഞ്ചുപേര്‍ക്കുവരെ കടിയേല്‍ക്കാറുണ്ട്.
നീര്‍നായകള്‍ എപ്പോഴും കൂട്ടമായാണ് സഞ്ചരിക്കുന്നത്. വെളളവും കരയും ചേരുന്ന ഭാഗത്ത് മാളങ്ങള്‍ ഉണ്ടാക്കി അതിന്റെയുള്ളിലാണ് ഇവ് താമസിക്കുന്നത്. മീനാണ് ആഹാരം. അനങ്ങുന്നവയെ ഇവര്‍ ആക്രമിക്കും. അതുകൊണ്ട് മനുഷ്യരെയും ആക്രമിക്കും. എന്നാല്‍ മരണകാരണമല്ല.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments