Latest News
Loading...

ജനവാസ മേഖലയിൽ ഭീതി പരത്തിയ പെരുമ്പാമ്പിനെ പിടികൂടി



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കല്ലേക്കുളത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ പെരുമ്പാമ്പിനെ ടീം എമർജൻസി കേരള ഈരാറ്റുപേട്ട യൂണിറ്റ് പിടികൂടി. കല്ലേക്കുളത്തുള്ള ഒരു വീടിന്റെ മുറ്റത്താണ് ഇന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
​വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് അടിയന്തരമായി ടീം എമർജൻസി കേരളയെ സഹായത്തിനായി വിളിക്കുകയായിരുന്നു. 



തുടർന്ന് ടീം എമർജൻസി കേരള ഈരാറ്റുപേട്ട യൂണിറ്റിലെ സർപ്പ വളണ്ടിയർ ക്യാപ്റ്റൻ യൂനസ് ഒറ്റയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സ്ഥലത്തെത്തി.
​ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ജനങ്ങൾക്ക് യാതൊരുവിധ അപകടവുമില്ലാത്ത രീതിയിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു..
​സമയബന്ധിതമായി ഇടപെട്ട് വലിയൊരു അപകടമൊഴിവാക്കിയ ക്യാപ്റ്റൻ യൂനസ് ഒറ്റയിലിനും ടീം എമർജൻസി കേരള ഈരാറ്റുപേട്ട യൂണിറ്റിനും നാട്ടുകാർ പ്രത്യേക നന്ദി രേഖപ്പെടുത്തി


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments