Latest News
Loading...

പാലാ നഗരസഭയില്‍ മാണി സി കാപ്പന് സ്വീകരണം നല്കി. പ്രതിപക്ഷത്തെ അറിയിച്ചില്ല.



എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പന് പാലാ നഗരസഭാ ഭരണസമിതി സ്വീകരണം നല്കി. രാവിലെ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായാണ് കാപ്പനെ പ്രത്യേകം ക്ഷണിച്ച് ആദരിച്ചത്. നഗരസഭയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറെ ചര്‍ച്ചയായ തൂക്കുപാലത്തിന് 7 കോടി രൂപ അനുവദിക്കുമെന്ന് എംഎല്‍എ പറഞ്ഞു. കയ്യടികളോടെ കൗണ്‍സിലര്‍മാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. നഗരസഭയുടെ കഴിഞ്ഞ ബജറ്റിന് മുന്നോടിയായി കൂടിയ വികസന സമിതി യോഗത്തില്‍, ജയിച്ചുവരുന്ന പക്ഷം പാലത്തിനുള്ള തുക അനുവദിക്കുമെന്ന് കാപ്പന്‍ പറഞ്ഞിരുന്നു. നഗരസഭയ്ക്ക് 14 കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കാനുണ്ട്. അത് ഒറ്റത്തവണയായിട്ടല്ലെങ്കിലും തവണകളായി ലഭ്യമാക്കാന്‍ ശ്രമിക്കും. മന്ത്രിയാകുമോ എന്നതൊക്കെ യുഡിഎഫ് തീരുമാനിക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. 



അതേസമയം, മാണി സി കാപ്പന് ആദരം നല്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തെ അറിയിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ എത്തുമ്പോഴാണ് ഇത്തരമൊരു പരിപാടി നടക്കുന്നതായി അറിഞ്ഞത്. ക്ഷണിക്കാത്തതിനാല്‍ പ്രതിപക്ഷം ചടങ്ങില്‍ സംബന്ധിച്ചില്ല. പരിപാടിയ്ക്ക് ശേഷം ഹാളിലെത്തിയ പ്രതിപക്ഷം തങ്ങളെ അറിയിക്കാത്തതിന്റെ നീരസം കാപ്പനെ അറിയിച്ചു. അതില്‍ തനിക്ക് പങ്കില്ലെന്നും നഗരസഭ ക്ഷണിച്ചത് പ്രകാരമാണ് എത്തിയതെന്നും മാണി സി കാപ്പന്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗത്തിലും ബിജു പാലൂപ്പടവന്‍ സ്വീകരണയോഗം അറിയിക്കാത്തത് ചൂണ്ടിക്കാട്ടി. 



എംഎല്‍എയാണ് നഗരസഭയില്‍ നന്ദി പറയാന്‍ വരുന്നതായി അറിയിച്ചതെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. 11ന് കൗണ്‍സില്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. പിന്നെ അറിയിച്ചില്ലെന്ന് പറയേണ്ടതില്ല. 11.25 വരെ മാറി നിന്നശേഷം അറിഞ്ഞില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. കഴിഞ്ഞതവണ എംഎല്‍എയായപ്പോള്‍ സ്വീകരണം കൊടുക്കാത്തവരാണ് ഇപ്പോള്‍ വിളിച്ചില്ലെന്ന് പറയുന്നതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments