കൊണ്ടൂർ വാലി റസിഡൻസ് അസോസിയേഷൻ വാർഷികം നിയുക്ത പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ വി കുര്യൻ കരോട്ടു പുള്ളോലിൽ അധ്യക്ഷത വഹിച്ചു. നിയുക്ത എംഎൽഎ എം ജെ സെബാസ്റ്റ്യൻ,തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച അസോസിയേഷൻ അംഗങ്ങളായ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി മാത്യു, തിടനാട് പഞ്ചായത്തംഗം സേവ്യർ കണ്ടത്തിൻകര, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ ജെയിംസ് കുന്നേൽ, 65 വർഷത്തോളം പത്ര ഏജന്റായി പ്രവർത്തിച്ച ടി എം മത്തായി, എന്നിവരെ ആദരിച്ചു.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോൺ ജോസഫ് ക്ലാസ് എടുത്തു. ഉണ്ണിക്കുഞ്ഞ് ജോർജ് വെള്ളക്കുന്നേൽ, ഫാദർ ജോൺ...., ഫാദർ ജോർജ് പള്ളിക്കമ്യാലിൽ, മാർട്ടിൽ വയമ്പോത്തിനാൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ. മാർട്ടിൻ വയമ്പോത്തനാൽ (പ്രസിഡന്റ്),... (വൈസ് പ്രസിഡന്റ് ) സുനിൽ തൊട്ടപ്പള്ളി (സെക്രട്ടറി ). ബിനോയി ചന്ദ്രൻകുന്നേൽ (ജോ.സെക്രട്ടറി), ജോബി ചൂണ്ടിയാനിപ്പുറം (ട്രഷറർ )
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments