Latest News
Loading...

പൊതുകിണറുകൾ ഇനി തെളിനീർ സംഭരണികളാകും


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ സ്ഥിതി ചെയ്യുന്ന പൊതുകിണറുകൾ തേകി വൃത്തിയാക്കി കുടിവെള്ള സംഭരണികളാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. വർഷങ്ങളായി ഉപയോഗയോഗ്യമല്ലാതെ കിടന്നിരുന്ന ഏഴോളം പൊതു കിണറുകളാണ് ഉപയോഗയോഗ്യമാക്കപ്പെടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. 


സ്ഥിരംസമിതി അംഗങ്ങളായ ജാൻസി ടോജോ, ജോസ്മോൻ ജേക്കബ്ബ്, ഷീജ ബാബു, മെമ്പർമാരായ സണ്ണി സെബാസ്റ്റ്യൻ, ജോസ് കുറുമുട്ടം, മമത ഹരികുമാർ, പ്രസീദ പി, റോബിൻ കരിപ്പാത്ത്, ബിനീഷ് ഭാസ്കരൻ, മേരി ഹെലൻ, അനു സിബു, ആശ വർമ്മ, തുളസീദാസ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാറാമ്മ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments