പാലാ ജനറൽ ആശുപത്രിയിൽ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. വിമുക്തി ഡി-അഡിക്ഷൻ സെന്റർ പാലായുടെയും ജനറൽ ആശുപത്രി ശ്വാസകോശ രോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ആശുപത്രി അങ്കണത്തിൽ നടന്നു. ദിനാചരണത്തിന്റെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ നിർവഹിച്ചു . ആർ എം ഒ ഡോക്ടർ രേഷ്മ സുരേഷ് അധ്യക്ഷത വഹിച്ചു നേഴ്‌സിംഗ് സൂപ്രണ്ട് സെലിൻ രഞ്ജൻ പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഡോക്ടർ ഷിനോ ബി കുര്യൻ പുകയില ഉപയോഗവും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു ചടങ്ങിൽ പുകയില ഉപയോഗം നിർത്തി ആറുമാസം പൂർത്തിയാക്കിയവരെ ആദരിച്ചു ഡോക്ടർ പാർവതി ദാമോദരൻ ആശാ മരിയ പോൾ പാല നഗരസഭ കൗൺസിലർ ലീനാസണ്ണി, PRO സുനിത തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പുകയില ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ശ്വാസകോശ രോഗങ്ങൾ, കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ സാധ്യതകളെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ നടത്തി.
പുകയില ഉപേക്ഷിക്കുന്നതിന്റെ പ്രാധാന്യവും ലഹരിവിമുക്ത ജീവിതശൈലിയുടെ ആവശ്യകതയും വിദഗ്ധർ വിശദീകരിച്ചു.
ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പുകയില ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രതിജ്ഞയും വിവിധ പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments