Latest News
Loading...

വിഷു ചന്ത പ്രവർത്തനം ആരംഭിച്ചു.



മൂന്നിലവ് : കുടുംബശ്രീ മിഷൻ കോട്ടയം ജില്ല മൂന്നിലവ് സിഡിഎസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ  കുടുംബശ്രീ ഓഫീസിന് മുൻവശത്ത് വിഷു ചന്ത പ്രവർത്തനം  ആരംഭിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെനിനാമ്മ കെ ബി വിഷു ചന്ത ഉദ്ഘാടനം ചെയ്തു .സി ഡി എസ് ചെയർപേഴ്സൺ ഴ്സൺ ശ്രീമതി.ബീന റോയ് അധ്യക്ഷത വഹിച്ചു . 


പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ചെറുതും വലുതും ആയ കർഷകരെ ഉൾപ്പെടുത്തിയാണ് വിഷരഹിത പച്ചക്കറികൾ, വീടുകളിൽ ഉണ്ടാക്കുന്ന അച്ചാറുകൾ,വിവിധ തരം പലഹാരങ്ങൾ പായസം ,ഇഞ്ചി, മഞ്ഞൾ വിത്തുകൾ കുടുംബശ്രീയുടെ പല പ്രൊഡക്ടുകൾ എന്നിവയാണ് വിഷു ചന്തയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .വിഷുവിന് വിഷരഹിത ഉൽപ്പന്നങ്ങൾക്കും ജൈവ പച്ചക്കറികൾക്കും ഒപ്പം ഒരു വിഷുക്കാലം ആഘോഷിക്കണം എന്ന് ചിന്തയോടെയാണ് ഇത്തവണ വിഷു ചന്ത നടത്തുന്നത് .ചെറുകിട കൃഷിക്കാർക്കും ഫുഡ് പ്രോഡക്റ്റ് സംരംഭകർക്കും മറ്റും ഒരു പ്രോത്സാഹനത്തിന്റെ ഭാഗം കൂടിയാണിത് .ഇതുപോലുള്ള ചന്തകൾ കുടുംബശ്രീ നടത്തുന്നത് ഇടനിലക്കാരില്ലാതെയും ലാഭം എടുക്കാതെയുമാണ് . 


.കൃഷി കർഷകർ വേണ്ടെന്ന് വയ്ക്കുന്ന സാഹചര്യത്തിൽ ഇതുപോലുള്ള കൃഷിക്കാർക്കും ചെറുകിട സംരംഭകർക്കും ഈ പ്രോഗ്രാം ഒരു ആശ്വാസമാണെന്ന് സിഡിഎസ് ചെയർപേഴ്സൺ ബിന റോയ് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ജിനോ ചേറ്റുകുളം,ഷെയിസ് ജോസഫ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ റീന റെനോൾഡ് എന്നിവർ പ്രസംഗിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments