Latest News
Loading...

സംരംഭകത്വ ശില്പശാല സെമിനാർ നടത്തി.




വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ സംരംഭകത്വ ശില്പശാല സെമിനാർ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തി. സ്വാശ്രയ സംഘം പ്രസിഡൻ്റ് ജെസി ഷാജി ഇഞ്ചയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ.സ്‌കറിയ വേകത്താനം സംരംഭകത്വ .ശില്പശാല സെമിനാർ ഉദ്ഘാടനം ചെയ്തു.സ്വയം തൊഴിൽ വരുമാന വർധനവ് സാധ്യതകളും പദ്ധതികളും എന്ന വിഷയത്തെക്കുറിച്ച് പാലാ വ്യവസായ വകുപ്പ് റിസോഴ്സ് ടീം അംഗമായ അജയ് ജോസ് മുണ്ടക്കൽ സെമിനാർ നയിച്ചു.  


പ്രാദേശിക തലത്തിൽ സ്വയംതൊഴിൽ സംരംഭകത്വ പദ്ധതികളുടെ വിപുലമായ സ്വ സാധ്യതകളെക്കുറിച്ച് അദ്ദേഹം ക്ലാസ് നയിച്ചു.ബിനി ജോസഫ് മണ്ണാറത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി.ബിനോയി ജോസഫ് ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ ,ബിൻസി സെബാസ്റ്റ്യൻ കരോട്ടു പുള്ളോലിൽ, ലിനി ആൻ്റണി വെള്ളാ പാണിയിൽ, ടോം പ്ലാത്തോട്ടം,ജോബി മണ്ണാറത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments