പ്രകടനപത്രികകൾ പൊതുസമൂഹത്തിൻ്റെ നിരീക്ഷണത്തിൽ എന്ന വിഷയം ഉയർത്തി കേരള സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെയും വോട്ടേഴ്സ് അലയൻസിൻ്റെയും നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയനും സന്നദ്ധ പ്രസ്ഥാനമായ ഏകതാ പരിഷത്തിൻ്റെ സ്ഥാപകനുമായ ശ്രീ പി വി രാജഗോപാൽ (രാജാജി) ഏപ്രിൽ 25 രാവിലെ 10.30 ന് ഈരാറ്റുപേട്ട റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നിർവഹിക്കും.അഡ്വ. വി. ജെ.ജോസ് അധ്യക്ഷത വഹിക്കും.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതൃത്വങ്ങൾ വോട്ടർമാരുടെ മുമ്പിൽ അവതരിപ്പിക്കുന്ന പ്രകടനപത്രിക ഒരു ചടങ്ങായി മാത്രമാണ് കണ്ടിരുന്നതെങ്കിൽ, ക്രമേണ പ്രകടന പത്രികക്കും അതിലെ വാഗ്ദാനങ്ങൾക്കും പ്രാധാന്യം കൈ വരുകയും വാഗ്ദാനങ്ങൾ പാലിക്കാൻ ഭരണച്ചു മതല ഏൽക്കുന്ന സർക്കാരിന് ബാധ്യത ഉണ്ടെന്ന നില ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഭരണം ഏറ്റെടുക്കുന്നവർ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യം സൃഷ്ടിക്ക ലാണ് ലക്ഷ്യമെന്ന് സംഘാടക സമിതി അംഗങ്ങളായ അഡ്വ. ജോൺ ജോസഫ്,അഡ്വ. വി ജെ.ജോസ്, വി. എം.അബ്ദുള്ള ഖാൻ,ഉണ്ണിക്കുഞ്ഞ്,അഡ്വ. ജോർജ് കുട്ടി,ജോഷി താന്നിക്കൽ, ബേബി പേണ്ടാനം എന്നിവർ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments