സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ. 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി. പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ എത്തി സ്പതതിയുടെ ആശംസകൾ അറിയിച്ചു.
മോൺ ജോസഫ് തടത്തിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ ജോസ് മുത്തനാട്ട്, ഫാ ജോസഫ് കുറ്റിയാങ്കൽ, ഫാ ജോസഫ് മുകളേപറമ്പിൽ, ഫാ അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, ഫാ ജീമോൻ പനച്ചിക്കൽ കരോട്ട് തുടങ്ങിയവർ പാലായിൽ നിന്നും കാക്കനാട് എത്തിയിരുന്നു.
തനിക്ക് ആശംസകൾ നേരാനെത്തിയ മാർ പള്ളിക്കാപറമ്പിലിനെ ഷാൾ അണിയിച്ചും പൂച്ചെണ്ടു നൽകിയും മാർ റാഫേൽ തട്ടിൽ സ്വാഗതം ചെയ്തു. ഒരുമിച്ച് ചാപ്പലിൽ പ്രാർത്ഥിച്ച ശേഷം മാർ തട്ടിൽ ജന്മദിന കേക്കുമുറിച്ച് മധുരം പങ്കുവെച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments