Latest News
Loading...

ശ്രീകോവില്‍ പിത്തള പൊതിഞ്ഞതിന്റെ സമര്‍പ്പണ സമ്മേളനം



ആത്മീയ അടിത്തറയിലൂന്നിയുള്ള ഭൗതിക പുരോഗതിക്കായി ഹൈന്ദവ സമൂഹം പരിശ്രമിക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു. ഹൈന്ദവ സമുദായങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം തുടര്‍ന്നു.

പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ശ്രീകോവില്‍ പിത്തള പൊതിഞ്ഞതിന്റെ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഇട്ടിക്കുന്നേല്‍.

 സമ്മേളനത്തിൽ മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാസമാജം പ്രസിഡന്റ് സിന്ധു ബി. നായര്‍ മുഖ്യാതിഥിയായിരുന്നു. 

 

കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍  ആർ. സുനിൽ കുമാർ ആമുഖ പ്രസംഗം നടത്തി.

വിവിധ സമുദായ നേതാക്കളായ പി.ആര്‍. പ്രകാശ് പെരികിനാലില്‍, വി.ജി. ചന്ദ്രന്‍ തേരുന്താനം, വി.സി. അനില്‍ കുമാര്‍, രാജേഷ് കുന്നേല്‍, രാജു കുന്നേല്‍മേപ്പുറത്ത്, രേവതി സുകുമാരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് പിത്തള പൊതിയല്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. 



ചിത്ര വിനോദ്, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, സുരേഷ് ലക്ഷ്മിനിവാസ്, ആര്‍. സുനില്‍കുമാര്‍, ദിലീപ് ആരത്തുങ്കല്‍, ഭാസ്‌കരന്‍ നായര്‍ കൊടുങ്കയം, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ടി.എസ്. ശിവദാസ്, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 

സമ്മേളനത്തില്‍ സുരേഷ് ഇട്ടിക്കുന്നേല്‍, സിന്ധു ബി. നായര്‍, പിത്തള പൊതിയല്‍ ശില്പി രാജേഷ് തൊടുപുഴ, തുമ്പയില്‍ റ്റി.എന്‍. രാമകൃഷ്ണന്‍ നായര്‍ എന്നിവരെ പൊന്നാട അണിയിച്ചാദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments