Latest News
Loading...

ഡോ. ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം ഏപ്രിൽ 25-ന്


ഒരു നാടിന്റെ പ്രിയങ്കരനായിരുന്ന ജനകീയ ഡോക്ടറും, മുൻ ദേശീയ വോളിബോൾ താരവും, ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ മുൻ ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന ഡോ. ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 25-ന് ആചരിക്കുന്നു.

ഇതിനോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും സഹപാഠികളും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം അദ്ദേഹം അംഗമായും പ്രസിടന്റ് ആയും പ്രവർത്തിച്ചിരുന്നു ASC Club ൻ്റെ നേതൃത്ത്വത്തിലാണ് പരുപാടിയുടെ സംഘാടനം.


ഡോ. ജോർജ് മാത്യുവിന്റെ സമഗ്രമായ ജീവിതത്തെ ആസ്പദമാക്കി, അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ജെസി ജോർജ് മാത്യു തയ്യാറാക്കിയ 'എന്റെ പ്രിയൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.



ഏപ്രിൽ 25, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പൈക St. Joseph ദേവാലയത്തിൽ ഓർമ്മ കുർബാനയും തുടർന്ന് 4 മണിക്ക് നടക്കുന്ന അനുസ്മരണ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും.

പരിപാടിയിൽ ഡോ സിറിയക് തോമസ്, ഫ്രാൻസിസ് ജോർജ്ജ് എം. പി. മാണി സി കാപ്പൻ എം.എൽ.എ, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ലയൻസ് District Governer, I M A OFFICALS എന്നിവർ മുഖ്യാതിഥികളായിരിക്കും.



ലയൺസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ കേരളത്തിനാകെ മാതൃകയായിരുന്ന ഡോ. ജോർജ് മാത്യുവിന്റെ അപ്രതീക്ഷിത വേർപാട് ഇന്നും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും വിശ്വസിക്കാൻ പ്രയാസകരമാണ്.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ ചടങ്ങ്, അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഒരു സ്നേഹസംഗമമായി മാറും. ക്ലബ്ബ് പ്രസിഡൻറ് ജിമ്മി ജോസ് , സെക്രട്ടറി മോൻസി കാനാട്ട്, തോമസ് ജോസ് മറ്റപ്പള്ളിൽ, ജോഷി പാമ്പ്ലാനിയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments