തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്‌ഞം ഏപ്രിൽ 24 മുതൽ മെയ് 3 വരെ യജ്ഞാചാര്യൻ ശ്രീ. സുരേഷ് പ്രണവശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഏപ്രിൽ 24 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഇഞ്ചോലിക്കാവ് ദേവീക്ഷേത്രസമിതി പ്രസിഡണ്ട് ശ്രീ. പി രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യജ്ഞസമാരംഭ സഭയിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ. മനോജ് ബി നായർ കാഞ്ഞിരക്കാട്ട് ഭദ്രദീപ പ്രകാശവും മുഖ്യപ്രഭാഷണവും നടത്തും. വിവിധ സാമുദായിക നേതാക്കൾ ചടങ്ങിൽ ആശംസകൾ അറിയിക്കും. തുടര്‍ന്ന് യജ്ഞാചാര്യന്‍ ശ്രീ.സുരേഷ് പ്രണവശ്ശേരി ഹരിപ്പാട് മാഹാത്മ്യപ്രഭാഷണം നടത്തും...
നവാഹ യജ്‌ഞം ഒന്നാം ദിനമായ ഏപ്രിൽ 25 നു ക്ഷേത്രം മേൽശാന്തി ശ്രീ. മനോജ് നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപ പ്രതിഷ്ഠ നിർവ്വഹിക്കും. യജ്ഞശാലയിൽ നിത്യവും ഗണപതിഹോമം, ദേവീഭാഗവത പാരായണം, ആദ്ധ്യാത്മിക പ്രഭാഷണം, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൃഷ്ണാവതാരം, തുടർന്ന് ഉണ്ണിയൂട്ട്. ഏപ്രിൽ 28 ചൊവ്വാഴ്ച്ച വൈകിട്ട് 5നു വിദ്യാസരസ്വതീ മന്ത്രാർച്ചന.
.ഏപ്രിൽ 29 ബുധനാഴ്ച രാവിലെ 9ന് മഹാ മൃത്യുഞ്ജയ ഹവനം. ഏപ്രിൽ 30 വ്യാഴം രാവിലെ 10 ന് തലപ്പുലം ശ്രീരാമക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന പാർവ്വതീ പരിണയ ഘോഷയാത്ര. വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ. മെയ് 2 ശനി രാവിലെ 10 ന് നവഗ്രഹപൂജ, 7.30 ന് കുമാരീപൂജ. മെയ് 3 ഞായർ രാവിലെ 8 നു ഗായത്രി ഹോമം, ധാരാ ഹോമം, 11 മണിക്ക് കലശാഭിഷേകം, തുടർന്ന് യജ്ഞസമർപ്പണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments