പാലാ തൊടുപുഴ റൂട്ടി മാനത്തൂർ ഇന്ത്യൻ ഓയിൽ പമ്പിന് സമീപം കെഎസ്ആർടിസിയുടെ ബാംഗ്ലൂർ ബസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊടുമ്പിടി സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. ഫാം ഹൗസ് തൊഴിലാളിയായിരുന്നു.
ബസ് ഇടിച്ച് റോഡിൽ വീണ തങ്കച്ചന്റെ കാലിലൂടെ എതിരെ വന്ന സ്വകാര്യ വാഹനം കയറിയിറങ്ങി... ഈ വാഹനം നിർത്താതെ പോയി എന്നാണ് അറിയാൻ കഴിയുന്നത്. തുടർന്ന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ജിനു പരിക്കേറ്റിയ ആളെ തന്റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.... ഇന്നലെ അദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments