പാലാ : കെഎസ്ഇബി പാലാ മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സാജമ്മ ജെ പുന്നൂറിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പാലാ വൈദ്യുതി ഭവനിൽ അനുസ്മരണ യോഗം നടത്തി.പാലാ വൈദ്യുതി ഭവനിൽ ഏറെക്കാലം വിവിധ തസ്തികകളിൽ ജോലി ചെയ്യുകയും പാലാ സർക്കിളിന്റെ വൈദ്യുതി വികസനവുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളായിരുന്നു സാജമ്മ.
വൈദ്യുതി മേഖലയിൽ ജോലിചെയ്യുന്ന ആളുകളോടും പൊതുജനങ്ങളോടും ഏറെ സൗഹാർദ്ദം കാത്തുസൂക്ഷിച്ചിരുന്നു. വൻ ജനാവ ലിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച പൂവത്തോട് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്തി.
.ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ ബിഞ്ചു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ ബിജുമോൻ വി ആർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് മാരായ ശ്രീ ഡെന്നിസ് ജോസഫ്, മാത്യുക്കുട്ടി ജോർജ് , വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ശ്രീ അശോക് ഡി, വിവേക് R നായർ,ദിലീഷ് രാജൻ, ബോബി തോമസ്, റോബിൻ പി ജേക്കബ്, രാജേഷ് ബി നായർ, മനോജ് എം. എം. ജോർജ് മാത്യു, ടോജോ സെബാസ്റ്റ്യൻ, ജോയ്സ് മാത്യു, സഹോദരൻ സോൺസൺ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഓഫീസർ, ജീവനക്കാർ കരാർ തൊഴിലാളികൾ പെൻഷൻകാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ അനുശോചന സമ്മേളനത്തിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments