Latest News
Loading...

ഡോ. ജോര്‍ജ് മാത്യുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു.



ജനകീയ ഡോക്ടറും, മുന്‍ ദേശീയ വോളിബോള്‍ താരവും, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറുമായിരുന്ന ഡോ. ജോര്‍ജ് മാത്യുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹപാഠികളും ചേര്‍ന്ന് സംഘടിപ്പിച്ച് അനുസ്മരണ സമ്മേളനം അദ്ദേഹം അംഗമായിരുന്ന ASC Club ന്റെ നേതൃത്ത്വത്തിലാണ് സംഘടിപ്പിച്ചത്. 


പൈക St. Joseph ദേവാലയത്തില്‍ ഓര്‍മ്മ കുര്‍ബാനയിലും അനുസ്മരണ ചടങ്ങിലും നിരവധി പ്രമുഖര്‍ പങ്കെടുത്തു. 
പരിപാടിയില്‍ ഡോ സിറിയക് തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് എം. പി. മാണി സി കാപ്പന്‍ എം.എല്‍.എ, അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ ലയന്‍സ് District Governer, I M A OFFICALS എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. ജോര്‍ജ് മാത്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി, അദ്ദേഹത്തിന്റെ ഭാര്യ ജെസി ജോര്‍ജ് മാത്യു തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ക്ലബ്ബ് പ്രസിഡന്റ് ജിമ്മി ജോസ് , സെക്രട്ടറി മോന്‍സി കാനാട്ട്, തോമസ് ജോസ് മറ്റപ്പള്ളില്‍, ജോഷി പാമ്പ്‌ലാനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments