പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരകഗ്രന്ഥശാലയിൽ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാചരണവും അനുമോദനയോഗവും നടത്തി. ലൈബ്രറി കമ്മിറ്റി അംഗം ശ്രീമതി സിന്ധു ജി.നായർ അദ്ധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാർഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു അശോകൻ ഉത്ഘാടനം നിർവ്വഹിച്ചു.
വനിത ദിനത്തിന്റെ പ്രാധാന്യത്തെ സംബ ന്ധിച്ചും സ്ത്രീ ശാക്തീകരണം വിഷയമാക്കിയും റിട്ടയേർട് R . D. D. മലപ്പുറം ആൻസി മാത്യു തെങ്ങുംപ്പളളിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാലൈബ്രറി കൗൺസിൽ അംഗം സെഫിമോൾ , പഞ്ചായത്ത് മെമ്പർ ദിവ്യാ രാധാകൃഷ്ണൻ , പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് C. G. സുരേഷ് , പുതു എഴുത്തുകാരികളായ ഷീബ അബ്ദുള്ള , വൈഗാ വസുദേവൻ , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യോഗത്തിന് ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരൻ സ്വാഗതവും വിഷ്ണു പ്രിയ പൂഞ്ഞാർ നന്ദിയും പറഞ്ഞു. മുന്നാമത് കവിതാ സമാഹാരം ഒറ്റ മണി ചിലങ്ക പ്രസിദ്ധീകരിച്ചു വിഷ്ണു പ്രിയ പൂഞ്ഞാർ , സ്റ്റേറ്റ് പഞ്ചഗുസ്തി മത്സര മെഡൽ ജേതാവ് മിനി ജോസ് എന്നിവരെ ലൈബ്രറി മെമന്റോ നല്കി ആദരിച്ചു. മെഹറു ന്നീസപ്രമോദ് , ഗീതാ മുരളി, ലാലി കുര്യൻ,സുഷമ മുരളി തുടങ്ങിയവർ കവിതകളും ഗാനങ്ങളുംആലപിച്ചു.
.ലൈബ്രറി പ്രസിഡന്റ് B.ശശികുമാർ , വൈസ് പ്രസിഡന്റ് Mk. വിശ്വനാഥൻ, കമ്മിറ്റി അംഗവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റുമായ K.K.സുരേഷ് കുമാർ ലൈബ്രറേറിയൻ ഷൈനി പ്രദീപ് തുടങ്ങിയവരും ആശംസകളർപ്പിച്ച് സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments