Latest News
Loading...

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് കിറ്റ് കൈമാറി.



വെള്ളികുളം: കേരള സ്പോർട്സ് കൗൺസിൽ വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് കിറ്റ് കൈമാറി. തീക്കോയി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. തീക്കോയി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സ്പോർട്സ് കിറ്റ് വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് നൽകി വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം നിർവഹിച്ചു.



തീക്കോയിഗ്രാമപഞ്ചായത്ത് മെമ്പർ സണ്ണി കണിയാം കണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.ആദ്യഘട്ടത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ തുടങ്ങിയ കളികൾക്കാണ് സ്പോർട്സ് കിറ്റ് നൽകിയത്.വാർഡ് മെമ്പർ ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് , പാപ്പച്ചി പൊട്ടനാനി,അഖിൽ ഇഞ്ചയിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഷൈജോ കടപ്ലാക്കൽ , പ്രിജോ മറ്റത്തിൽ,അമൽ ഇഞ്ചയിൽ, അലക്സ്ഇഞ്ചയിൽ ,ഡോൺ രാജേഷ് പാലക്കുഴയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments