പാലാ മൂന്നാനിക്കു സമീപം റോഡരികിലെ താഴ്ന്ന ഭൂമിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചു. ടിപ്പറിലെത്തിച്ച 4 ലോഡോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്. സ്ഥലം മണ്ണിട്ട് നിരപ്പാക്കുന്നതിനായാണ് ലോറികളില്‍ മാലിന്യം കൊണ്ടുവന്നത്. നിരപ്പാക്കുന്നതിന് കരാറെടുത്തവര്‍ പ്ലാസ്റ്റിക് മാലിന്യം തള്ളാനുള്ള ഇടമായി കൂടി ഇതിനെ മാറ്റുകയായിരുന്നു. മുന്‍പ് ഈ ഭാഗത്ത് പലതവണ കക്കൂസ് മാലിന്യം തള്ളിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സംഭവമറിഞ്ഞ് പാലാ നഗരസഭാംഗങ്ങളായ ടോണി തൈപ്പറമ്പില്‍, ബിജു വരിക്കാനി എന്നിവരും നാട്ടുകാരും പ്രതിഷേധവുമായെത്തി. സമീപത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്ന തരത്തിലാണ് മാലിന്യ നിക്ഷേപം നടത്തിയതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഇതുവഴി ഒഴുകുന്ന വെള്ളം 200 മീറ്റര്‍ മാത്രം മാറി മീനച്ചിലാറ്റിലാണ് എത്തുന്നത്. ഇവിടെ കുടിവെള്ളപദ്ധതി കിണറുകളും നിലവിലുണ്ട്. പ്രതിഷേധമുയര്‍ന്നതോടെ മാലിന്യം തളളിയവര്‍ തന്നെ മാലിന്യം നീക്കം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. പോലീസും സ്ഥലത്തെത്തിയിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments