Latest News
Loading...

45 കിലോ ഭാരം ഉള്ള റോബസ്റ്റ വിളവെടുത്തു



കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ സ്വന്തം പുരയിടത്തിലെ കൃഷിയിൽ വിസ്മയം സൃഷ്ടിച്ചു. ഐസക്ക് പി. ഐ പൊട്ടമുണ്ടയ്ക്കൽ ആണ് കൃഷിയിടത്തിൽ ഏകദേശം അഞ്ചര അടി പൊക്കം വരുന്ന 45 കിലോ ഭാരം ഉള്ള റോബസ്റ്റ, വാഴകൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയത്.  മുമ്പ് ജോലിയോടൊപ്പവും ഇദ്ദേഹം കൃഷിയിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് . റിട്ടയേർഡ് ആയതിനുശേഷം കൂടുതൽ സമയം കൃഷിയിൽ ചെലവഴിക്കാൻ സാധിക്കുന്നുണ്ട്. 33 വർഷം കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റിലെ ജീവനക്കാരനായിരുന്നു . 




ഇദ്ദേഹത്തിന് ഇപ്പോൾ ഒന്നുമാത്രമാണ് റിട്ടയേർഡ് ആയ സഹപ്രവർത്തകരോടും മറ്റുള്ളവരോടും പറയുവാൻ ഉള്ളത് റിട്ടയറായി വീട്ടിൽ ചെലവഴിക്കുന്ന സമയം ടെറസിലോ മറ്റ് കൃഷിയിടങ്ങളിലോ ജൈവകൃഷിയോ മറ്റോ ചെയ്യണമെന്നും മായമില്ലാത്ത പച്ചക്കറികകളും മറ്റു അവശ്യസാധനങ്ങളും നമുക്ക് തന്നെ ഉൽപ്പാദിപ്പിച്ച് എടുക്കാൻ കഴിയുമെന്നുമുളള ഉപദേശമാണ് ഇദ്ദേഹത്തിന് സമൂഹത്തോടും സുഹൃത്തുക്കളോടും പറയാനുള്ളത്. ഇതുകൊണ്ടുള്ള ഗുണം മാനസികമായും ശാരീരികമായും ലൈഫ് എൻജോയ് ചെയ്യാം എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം .



കൂടുതൽ കൃഷി ഭൂമി മൂന്നിലവ് പഞ്ചായത്തിലെ ഇരുമാപ്രയിലാണ്. അവിടെത്തെ കൃഷി ഇടങ്ങളിൽ വിത്തുകളും മറ്റും മൂന്നിലവ് കൃഷിഭവനിൽനിന്നുo ലഭിക്കുo എന്നും കൃഷി ഓഫിസർ എല്ലാ സഹയങ്ങളും ഇദേഹത്തിന് ചെയ്തുകൊടുക്കാറുണ്ടെന്നും കൃഷി മേഖലയിലെ ചെറുതും വലുതുമായ എന്ത് കര്യങ്ങൾ ചോദിച്ചാ
ലും പറഞ്ഞുതരാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു.ഭാര്യ റെയ്ച്ചലും ഇദ്ദേഹത്തിന് ഒരു കൈത്താങ്ങ് ആണ്


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments