Latest News
Loading...

ഭരണാധികാരികൾ ഗ്രാമങ്ങളെ മറക്കരുതെന്ന് ഡോ : സിറിയക് തോമസ്



ഇന്ത്യ കർഷകരുടെയും ഗ്രാമീണരുടെതുമാണെന്ന ഗാന്ധി വചനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ മറക്കരുതെന്ന് ഗാന്ധിയൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ഗാന്ധിയനുമായ ഡോ. സിറിയക് തോമസ്   പറഞ്ഞു. സത്യാഗ്രഹിക്കുമുമ്പിൽ വെളിച്ചം ഒരിക്കലും അസ്തമിക്കുകയില്ലെന്നും അതാണ് ഗാന്ധിയൻ സത്യാഗ്രഹത്തിൻ്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. 
വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രവാകുമുയർത്തി വെള്ളരിക്കുണ്ടിലും ഈരാറ്റുപേട്ടയിലും ആരംഭിച്ച കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ അന്തിമസമരമായി കർഷക സ്വരാജ് ചെയർമാൻ സണ്ണി പൈകട ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 



തോമസുകുട്ടി മുതു പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.പി നാസ്സർ മുഖ്യ പ്രഭാഷണം അഡ്വ. ജോൺ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സത്യഗ്രഹി തന്നെ 45 വർഷങ്ങൾക്ക് മുമ്പ് ചർക്കയിൽ നൂറ്റ ഖാദി നൂൽ കൊണ്ടുള്ള സത്യാഗ്രഹ ഹാരം സത്യാഗ്രഹിയെ ഡോ. സിറിയക് തോമസ് അണിയിച്ചു. ഉണ്ണിക്കുഞ്ഞ് വെള്ളുക്കുന്നേൽ സ്വാഗതം ആശംസിച്ചു. എൻ എസ് എസ് മീനച്ചിൽ താലുക്ക് ബോർഡംഗം  ഉണ്ണികുളപ്പുറം,  ടോമിച്ചൻ ഐക്കര (കർഷക വേദി ) വ്യാപാര വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ടയൂണിറ്റ് സെക്രട്ടറി റ്റി.റ്റി മാത്യു, ടിം എമർജൻസി പ്രസിഡൻ്റ് ഷുഖൈൽ ഖാൻ, ഫെയ്സാംസ്കാരി സമിതി കൺവീനർ പി പി എം നൗഷാദ്, ബേബി പേണ്ടാനം ജോഷി താന്നിക്കൽ , വി.എം അബ്ദുള്ളാ ഖാൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, എൻ.കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു. 



നിരവധി സംഘടനകൾക്കുവേണ്ടി സത്യാഗ്രഹിയെ ഷാൾ അണിയിച്ചു. കോട്ടയം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സത്യാഗ്രഹയാത്രയായി ഈരാറ്റുപേട്ടയിലെത്തിയ സത്യാഗ്രഹികെ വടക്കേക്കരയിൽ നിന്നും വിവിധ കർഷക സാമൂഹൃ സംഘടനകൾ പ്രകടന മായി സത്യാഗ്രഹിയെ സമരപന്തലിലേയ്ക്ക് ആനയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments