Latest News
Loading...

നഗരസഭ ഓഫീസിന് മുമ്പില്‍ ശവപ്പെട്ടിയില്‍ കിടന്ന് ഒരു പകല്‍ മുഴുവന്‍ സമരം നാളെ



പാലാ പൊന്‍കുന്നം പാലത്തിനടിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിക്കാത്ത നഗരസഭ അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫീസിന് മുമ്പില്‍ ശവപ്പെട്ടിയില്‍ കിടന്ന് ഒരു പകല്‍ മുഴുവന്‍ സമരം ചെയ്യുമെന്ന് പരാതിക്കാരനായ അജി മര്‍ക്കോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . നാളെ രാവിലെ 10ന് പൊതുപ്രവര്‍ത്തകന്‍ ജോയ് കളരിക്കല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. നഗരസഭയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ബങ്ക് ലൈസന്‍സ് അനധികൃതമായി കൈക്കലാക്കി മറ്റൊരു സ്വകാര്യ വ്യക്തി ഇവിടെ കെട്ടിടം പണിയുകയും വാടകയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അജി മാര്‍ക്കോസ് നഗരസഭയില്‍ പരാതി നല്‍കിയത്. 



.തുടര്‍ന്ന് ഹൈക്കോടതിയും സമീപിച്ചു. കോടതി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കെട്ടിടം പൊളിച്ചുമാറ്റാന്‍ തയ്യാറായില്ല. താല്‍ക്കാലിക ബാങ്കിന് പകരം കെട്ടിട നിര്‍മ്മിച്ചത് നിയമവിരുദ്ധമാണെന്ന് വ്യക്തമായെങ്കിലും നടപടി സ്വീകരിക്കാത്തത് ഗുരുതരമായ ക്രമക്കേടാണെന്ന് അജി പറഞ്ഞു. ശവപ്പെട്ടി സമരം കൊണ്ടും നടപടി ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഉയര്‍ന്ന നീതിപീഠങ്ങളെ സമീപിക്കുമെന്നും അജി പാലായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments