പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്ലാസ്റ്റിക് രഹിത പ്രവർത്തനങ്ങളുടെ ഭാഗമായി ദത്തു സ്കൂളായ പുലിയന്നൂർ ഗവണ്മെന്റ് ആശ്രമം എൽ പി സ്കൂളിൽ എല്ലാ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ മിസ്. ദിയാ ബിനു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ദോഷവശങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ പ്രാധാന്യവും ചെയർപേഴ്സൺ വ്യക്തമാക്കി. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, വാർഡ് മെമ്പർ ശ്രീമതി പുഷ്പ ചന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ആന്റോ മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റാണി എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments