Latest News
Loading...

ജൂനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ . കോഴിക്കോടും കോട്ടയവും ജേതാക്കള്‍



50-ാമത് ജൂനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോടും പുരുഷ വിഭാഗത്തില്‍ കോട്ടയവും ജേതാക്കളായി. വനിതാ ഫൈനലില്‍  പ്രൊവിഡന്‍സ് എച്ച്എസ്എസും സില്‍വര്‍ഹില്‍ സ്‌കൂളിലെ താരങ്ങളുമായി  ഇറങ്ങിയ  കോഴിക്കോട്  64-54 എന്ന നിലയില്‍ ആലപ്പുഴയെ പരാജയപ്പെടുത്തി വനിതാ കിരീടം നേടി. 



ആണ്‍കുട്ടികളുടെ ഫൈനലില്‍  ആതിഥേയരായ കോട്ടയം നിലവിലെ ചാമ്പ്യന്മാരായ തൃശ്ശൂരിനെ 73-49 നു  പരാജയപ്പെടുത്തിയാണ്   വിജയികളായത്. കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്എസ്എസില്‍ നിന്നുള്ള ആര്‍തിക കെ, വനിതാ വിഭാഗത്തില്‍ എംവിപി അവാര്‍ഡ് നേടിയപ്പോള്‍  പുരുഷ വിഭാഗത്തില്‍ കോട്ടയം സെന്റ് എഫ്രേംസ് ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയില്‍  നിന്നുള്ള മിലാന്‍ ജോസ് മാത്യു അവാര്‍ഡ്  നേടി. 



സമ്മാനദാന ചടങ്ങില്‍  പാലാ രൂപത വികാരി ജനറല്‍ റഫറന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്,  സ്റ്റീഫന്‍ ജോസഫ്, പാലാ രൂപത കോപ്പറേറ്റീവ് സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാലയില്‍,  ഫാദര്‍ ബാസ്റ്റിന്‍  മംഗലത്ത്, മേഘ്‌ന , സൂരജ് മണര്‍കാട്, കെ.ബി.എ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് ഷിഹാബ് നീറുങ്കല്‍ , സെക്രട്ടറി പി സി ആന്റണി തുടങ്ങിയവര്‍  സംബഡിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments