പാലാ മരിയസദനത്തിന്റെയും കോട്ടയം ജില്ല–പോലീസ് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രേം നസീർ–ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണവും പൊതുയോഗവും 2026 ജനുവരി 16-ന് പാലാ മരിയസദനത്തിൽ നടന്നു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ചടങ്ങിൽ പ്രേം നസീർ പാടി അഭിനയിച്ച 37 മലയാള ഗാനങ്ങൾ ആലപിക്കുകയും അവയെ ആസ്പദമാക്കിയ അനുസ്മരണ പ്രഭാഷണവും കോട്ടയം ജില്ല സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. സുദേവ് എസ്. നിർവഹിക്കുകയുണ്ടായി.
വൈകിട്ട് 5 മണിക്ക് അനുസ്മരണ യോഗവും നടന്നു. ചടങ്ങിൽ മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് സ്വാഗതം പറഞ്ഞു. ജില്ല പോലീസ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ശ്രീ. സിബി മോൻ ഈ. എൻ. അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു യോഗം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണെന്ന നേട്ടം കൈവരിച്ച കുമാരി ദിയ ബിനുവിനെ മരിയസദനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങൾ പൂചെണ്ട് നൽകി സ്വീകരിച്ചു. ഡി.വൈ.എസ്.പി. സദൻ കുമാരി ദിയ ബിനുവിനെ പൊന്നാട അണിയിച്ചു. തുടർന്ന് ജില്ല സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. സുദേവ് എസ്.-നെ കുമാരി ദിയ ബിനു പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രമുഖ സാമൂഹ്യപ്രവർത്തകയും സാഹിത്യകാരിയുമായ ശ്രീമതി സിജിത അനിൽ, ജില്ല സെക്രട്ടറി (കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ) ശ്രീ. സലീംകുമാർ കെ. സി., ജില്ല സെക്രട്ടറി (കേരള പോലീസ് അസോസിയേഷൻ) ശ്രീ. അനൂപ് അപ്പുക്കുട്ടൻ, വാർഡ് കൗൺസിലർ ശ്രീമതി ജിജി ബെജു കൊല്ലംപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. സിനിമ ആർട്ടിസ്റ്റ് ശ്രീ. ചാലി പാലാ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ഈരാറ്റുപേട്ട എസ്.ഐ. ബിനോയ് കൃതജ്ഞത രേഖപ്പെടുത്തി. പ്രേം നസീറിന്റെയും ഗായകൻ പി. ജയചന്ദ്രന്റെയും അമൂല്യമായ കലാസംഭാവനകൾ അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടികൾ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments