പാലാ നഗരസഭയില്‍ 77-ാം റിപ്പബ്ലിക് ദിന ആഘോഷത്തോടനുബന്ധിച്ച് ചെയര്‍പേഴ്‌സണ്‍ ദിയ ബിനു ദേശീയ പതാക ഉയര്‍ത്തി. പ്രൊഫസര്‍ ഡോക്ടര്‍ രാജു ഡി കൃഷ്ണപുരം റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. റിപ്പബ്ലിക് ദിനത്തില്‍ ജന്മദിനം ആചരിക്കുന്ന ചെയര്‍പേഴ്‌സണ് പിറന്നാള്‍ സമ്മാനമായി അദ്ദേഹം ഒരു പേനയും സമ്മാനിച്ചു.
കൗണ്‍സിലര്‍മാരായ ടോണി തൈപ്പറമ്പില്‍, ബിജു മാത്യൂസ് ഞെട്ടനൊഴുകയില്‍, സനല്‍ രാഘവന്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നല്‍കി. പൊതുജനങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ ജീവനക്കാര്‍, മുനിസിപ്പല്‍ ആര്‍മി പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, മുനിസിപ്പല്‍ ആര്‍മി സെക്രട്ടറി ബിജോയ് മണര്‍കാട്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments