വിദ്യാർത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ വളർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025- 2026 അദ്ധ്യയന വർഷം നടപ്പിലാക്കിയ നൂതന ആശയമായ സാന്തോം സിഗ്നേച്ചർ പദ്ധതിയുടെ സിഗ്നേച്ചർ അവാർഡുകൾ നൽകപ്പെട്ടു. പാലാ നഗരസഭ ചെയർപേഴ്സൺ മിസ് ദിയാ ബിനു ഉദ്ഘാടന കർമ്മം നിർവഹിക്കുകയും വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ഇത്തരം ഒരു പദ്ധതി രൂപകല്പന ചെയ്ത സ്കൂൾ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിക്കുകയും ചെയ്തു. പാലാ കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ മാനേജർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു.
സാന്തോം സിഗ്നേച്ചർ പദ്ധതി മറ്റു സ്കൂളുകൾക്ക് തികച്ചും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലസ് വൺ വിദ്യാർഥിനി കുമാരി മിന്നാ ആൻ നിജോയ് സാന്തോം സിഗ്നേച്ചർ സ്റ്റാർ എന്ന പദവി കരസ്ഥമാക്കി. പ്ലസ് ടു വിദ്യാർത്ഥിനി കുമാരി അലോണ ബാബു സാന്തോം സിഗ്നേച്ചർ സ്കോളർ അവാർഡിന് അർഹയായി. +2 A ക്ലാസ് ഗോൾഡൻ സിഗ്നേച്ചർ ക്ലാസ് സമ്മാനവും +2 C ക്ലാസ് സിൽവർ സിഗ്നേച്ചർ ക്ലാസ് സമ്മാനവും നേടി. വിജയികളെ സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു അഭിനന്ദിച്ചു.
സ്കൂൾ പാർലമെന്റിന്റെ നേതൃത്വത്തിൽ തികച്ചും വിദ്യാർത്ഥി കേന്ദ്രീകൃതമായാണ് സാന്തോം സിഗ്നേച്ചർ പദ്ധതി നടപ്പിലാക്കിയത്. കുട്ടികളുടെ അച്ചടക്കം, പഠന പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നീ മൂന്ന് മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു പദ്ധതിയുടെ പ്രവർത്തനം. ക്ലാസ് മുറികളുടെ വൃത്തി, ചിട്ടയായ യൂണിഫോം ധാരണം, സ്കൂളിലെ പൊതുപ്രവർത്തനങ്ങളിലെ പങ്കാളിത്തം, സ്കൂൾ ലൈബ്രറിയുടെ ഉപയോഗം തുടങ്ങിയവ കുട്ടികളിൽ കൂടുതലായി വളർത്തിയെടുക്കുവാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments