പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും നടന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, അധ്യാപകരായ ഷാജി സി ചെറുകാട്, ബിനു മോൾ സിറിയക്ക് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
സ്കൂൾ മാനേജർ റവറന്റ് ഫാദർ ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനം മാണിസി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് സെക്രട്ടറി റവറന്റ് ഫാദർ ജോർജ് പുല്ലുകാലായിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ലീന സണ്ണി, സ്കൂൾ ഹെഡ്മാസ്റ്റർ റവറന്റ് ഫാദർ റെജി തെങ്ങുംപള്ളിൽ, പിടിഎ പ്രസിഡന്റ് വി എം തോമസ്, സ്കൂൾ ചെയർമാൻ മാത്യു അനീഷ്, സെക്രട്ടറി കെവിൻ ജോമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments