Latest News
Loading...

പാലാ സെന്റ് തോമസും ഐബിഎം ക്യു2ഡിയും തമ്മിൽ ധാരണപത്രം



 പാലാ സെന്റ്  തോമസ് ഓട്ടോണമസ് കോളേജും പ്രമുഖ കമ്പനിയായ ഐബിഎം ക്യു2ഡി യും തമ്മില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പേള്‍ (PEARL - Progressive Evaluation and Advancement of Recognized Learners) പദ്ധതി നടപ്പിലാക്കുന്നതിനായുള്ള ധാരണപത്രം ഒപ്പുവച്ചു. ഈ പ്രോഗ്രാം വഴി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഡാറ്റ സയന്‍സ്, ബ്ലോക്ക് ചെയിന്‍, ക്ളൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, സംരംഭകത്വം, ഇന്നോവേഷന്‍ എന്നീ മേഖലകളില്‍ നൈപുണ്യ പരിശീലനവും സര്‍ട്ടിഫിക്കേഷനും ലഭിക്കുകയും അതുവഴി മികച്ച കരിയര്‍ അവസരങ്ങള്‍ സ്വന്തമാക്കുന്നതിന്  സഹായകരമാവുകയും ചെയ്യും. 



കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപറമ്പില്‍, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, സി.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. ജയിംസ് വര്‍ഗീസ്, ഐബിഎം ക്യു2ഡി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ നിതിന്‍ നവദത്ത്, ജില്ലാ കോര്‍ഡിനേറ്റര്‍ അഖില്‍ രത്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments