Latest News
Loading...

നഗരസഭയുടെ നടുത്തളത്തില്‍ വേണ്ടത് ശബ്ദസംവിധാനം

 
ശബ്ദക്കുറവ് മൂലം മൈക്ക് കയ്യിലെടുത്തു പിടിച്ച് സംസാരിക്കുന്ന കൗൺസിലർ ബിജു  


പാലാ നഗരസഭാ കൗണ്‍സില്‍ഹാളില്‍ പറയുന്നത് കേള്‍ക്കാന്‍ കാതുകൂര്‍പ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കേണ്ടത് അനിവാര്യമാകുന്നു. കൗണ്‍സിലര്‍മാരുടെ മൈക്കിന് ശബ്ദമില്ലാത്തതാണ് പ്രധാന പോരായ്മ. ഡെസ്‌ക് മൈക്കുകള്‍, കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റ് നില്‍ക്കുന്നതോടെ സംസാരിക്കുന്ന ആളിന്റെ ശബ്ദം പിടിച്ചെടുക്കാത്തത് മൂലം സ്പീക്കറിലൂടെ ശബ്ദം പുറത്തുവരാറില്ല. പുതിയ നഗരസഭാ അധ്യക്ഷയുടെ കീഴില്‍ ആദ്യ കൗണ്‍സില്‍ യോഗത്തിലും പലപ്പോഴും മൈക്ക് വില്ലനായി. 


ദിയ ബിനുവിന്റെ ആമുഖസംഭാഷണത്തിലും മൈക്ക് പ്രവര്‍ത്തിച്ചില്ല. പലതവണ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം ലഭിക്കാത്തതായതോടെ ചെയര്‍പേഴ്‌സണ്‍ കാത്തിരിക്കേണ്ടിവന്നു.

 
സംസാരം തുടങ്ങാൻ മൈക്ക് ശരിയാവുന്നതും കാത്തിരിക്കുന്ന നഗരസഭ അധ്യക്ഷ  


 കൗണ്‍സിലര്‍മാരുടെ ഊഴമെത്തുമ്പോള്‍ അവര്‍ സംസാരിക്കുന്നത് കേള്‍ക്കാനും പ്രയാസം അനുഭവപ്പെടുന്നുണ്ട്. എസി ഹാള്‍ ആണെങ്കിലും ഫാന്‍കൂടി ഇടുന്നതോടെ ഫാനിന്റെ ശബ്ദവും കൂടിയാകുമ്പോള്‍ സംസാരിക്കുന്നത് വ്യക്തമാകാറില്ല. 



ഡെസ്‌കിലെ മൈക്ക് , ചേര്‍ത്ത് പിടിച്ച് സംസാരിച്ചാല്‍ മാത്രം ശബ്ദം പുറത്ത് വരുന്ന തരത്തിലുള്ളതാണ്. എഴുന്നേറ്റ് നില്‍ക്കുന്നവര്‍ അല്ലെങ്കില്‍ മൈക്കിന് നേരെ കുനിഞ്ഞ് നിന്ന് സംസാരിക്കേണ്ടിവരും. കൗണ്‍സിലര്‍ ബിജു മാത്യൂസ് ഒടുവില്‍ മൈക്ക് കൈയിലെടുത്ത് പിടിച്ച് സംസാരിക്കുന്നതും കണ്ടു. 

 
കൗൺസിലർ ജോർജുകുട്ടി സംസാരിക്കുമ്പോൾ മൈക്ക് ശരിയാക്കാൻ ശ്രമിക്കുന്ന നഗരസഭാ ജീവനക്കാരൻ  



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments