Latest News
Loading...

കുട്ടവഞ്ചി ജലോത്സവം നാളെ സമാപിക്കും



ആവേശത്തിരകളുയർത്തിയ കുട്ടവഞ്ചി ജലോത്സവത്തിനു കടനാട് നാളെ സമാപനം. കയാക്കിങ്, കുട്ടവഞ്ചി സവാരി, പെഡൽ ബോട്ടിങ്, വള്ളം സവാരി എന്നി വയാണ് ഒരുക്കിയിരിക്കുന്നത്. രാ വിലെ 9 മുതൽ രാത്രി 9 വരെ നട ത്തുന്ന ജലോത്സവം നാളെ സമാപിക്കും. സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ തിരുനാളിനോടനു ബന്ധിച്ച് കടനാട് ചെക് ഡാമിൽ പഞ്ചായത്തിന്റെയും കുടിവെള്ള പദ്ധതിയുടെയും മർച്ചന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് ജലോത്സവം നട ത്തുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ ആദ്യകാല ചെക്കുഡാമുകളിലൊന്നായ കടനാട് ചെക്കുഡാമിലാണ് ഈ ജലോൽസവം നടക്കുന്നത്. വലിയ ജനകീയ സ്വീകാര്യതയാണ് പരിപാടിയ്ക്ക് ലഭിക്കുന്നത്.

 മുൻവർഷങ്ങളിലും നടത്തിയിരുന്ന ജലമേളയിലെ വലിയ പിന്തുണയുടെ ആവേശമുൾക്കൊണ്ടാണ് ഇത്തവണയും വള്ളങ്ങളും കുട്ടിവഞ്ചിയും എത്തിച്ചിരിക്കുന്നത്. മേഖലയിൽ അന്യമായ വള്ളംസവാരിയും കുട്ടിവഞ്ചിയിലെ യാത്രയും ആസ്വദിക്കാൻ പ്രദേശവാസികൾ മാത്രമല്ല, ദൂരദേശത്ത് നിന്നുവരെ ആളുകളെത്തുന്നുണ്ട്.


ആറടിയോളം ഉയരമുള്ള ചെക്ക് ഡാമിൽ മണൽചാക്കുകൾ നിറച്ച് ജലനിരപ്പ് ഉയർത്തിയാണ് ജലോൽസവത്തിനായി വെള്ളം സംഭരിച്ചിരിക്കുന്നത്. വൈകുന്നേരങ്ങളിൽ വെള്ളത്തിൽ സമയം ചെലവഴിക്കാൻ കുടുംബസമേതമാണ് ആളുകളെത്തുന്നത്. ചെറിയ ടിക്കറ്റ് നിരക്കിൽ വള്ളംയാത്ര ആസ്വാദിക്കാമെന്നത് കൂടുതലാളുകളെ ആകർഷിക്കുന്നു.

ഗ്രാമപഞ്ചായത്തിൻ്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പൂതക്കുഴി കുടിവെള്ള പദ്ധതിയുടെയും നേതൃത്വത്തിലാണ് ജലോൽസവം ആറ് ദിവസം നീളുന്ന ജലോൽസവം നടത്തുന്നത്. വള്ളം, കുട്ടിവഞ്ചി എന്നിവയ് ക്ക് പുറമെ കയാക്കിംഗ്, പെഡൽബോട്ട് എന്നിവയുമുണ്ട്. ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് ഇത് സ്ഥിരം വിനോദകേന്ദ്രമാക്കി മാറ്റാനുള്ള ചർച്ചകളും നടന്നുവരികയാണെന്ന് സംഘാടകർ അറിയിച്ചു. ജലോത്സവം 20ന് സമാപിക്കും. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments