Latest News
Loading...

കേരള കോണ്‍ഗ്രസ് എം എങ്ങോട്ട്. വിസ്മയം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ്



കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ഒരുവിഭാഗം യുഡിഎഫിലേയ്ക്ക് തിരിച്ചുപോകുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ജോസ് കെ മാണി നേതൃത്വം സംസാരിച്ചതായി ചാനലുകള്‍  ബ്രേക്ക് ചെയ്തു. സോണിയാഗാന്ധിയുമായി സംസാരിച്ചതായും ഡല്‍ഹിയില്‍ നിന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. യുഡിഎഫിലേയ്ക്ക് പോകാം എന്ന താല്‍പര്യം അറിയിച്ചതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ദില്ലിയില്‍ അടുത്തയാഴ്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ ഉണ്ട്താനും. ലീഗിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍. 




എല്‍ഡിഫിന്റെ യാത്രകളില്‍ ജോസ് കെ മാണി പങ്കെടുക്കാത്തത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഭാര്യയ്ക്കും മകനുമൊപ്പം ജോസ് കെ മാണി നിലവില്‍ ദുബായിലാണ്. ഇവിടെ ലീഗ് നേതാവിന്റെ മധ്യസ്ഥതയില്‍ കേരളത്തിലെ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് വാര്‍ത്തകള്‍. പ്രതിപക്ഷ നേതാവുമായി സംസാരിച്ചതായും പറയപ്പെടുന്നു. എന്നാല്‍ റോഷി അഗസ്റ്റിന്‍ ഇതിനോട് അത്ര അനുകൂലമായി സംസാരിച്ചിട്ടില്ലെന്നാണ് വിവരം. ഒരാഴ്ചയ്ക്കകം ഇതില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments