Latest News
Loading...

കരൂര്‍ റബ്ബര്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.



കരൂര്‍ റബ്ബര്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പാലാ  മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. മുനിസിപ്പല്‍ ലൈസന്‍സ്, വായൂ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് എന്നിയൊന്നുമില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ ചുണ്ടിക്കാട്ടിയിരുന്നു ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകങ്ങളും മലിന ജലവും സമീപത്തെ കുടിവെള്ള സ്രോതസുകളും ളാലം തോടും അയല്‍പുരയിടങ്ങളും മലിനമാക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. 


10 വര്‍ഷം പൂട്ടിക്കിടന്ന ശേഷമാണ് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാല്‍ പ്രദേശവാസികള്‍ക്ക് ഇത് കൊണ്ട് യാതൊരു പ്രയോജനവും ലഭിച്ചില്ല. അന്യസംസ്ഥാനക്കാരനായ വ്യക്തിയാണ് ഫാക്ടറി ഏറ്റെടുത്തത്. തൊഴിലാളികളും പുറത്ത് നിന്നുള്ളവരായിരുന്നു. ഫാക്ടരി വമിപ്പിക്കുന്ന ദുര്‍ഗന്ധവും ഒഴുക്കുന്ന മലിനജലവും അവസാനിപ്പിക്കണമെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യം പരിഗണിക്കപ്പെട്ടിരുന്നില്ല. പലതവണ ജനങ്ങള്‍ ഫാക്ടറിയ്ക്ക് മുന്നില്‍ സമരവും നടത്തിയിരുന്നു. കഴിഞ്ഞ നവംബര്‍ അവസാനം മാണി സി കാപ്പന്‍ എംഎല്‍എ ഓഫീസിലെത്തുകയും ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 




ഫാക്ടറിയുടെ അനധികൃത പ്രവര്‍ത്തനം സംബന്ധിച്ച് നാട്ടുകാര്‍ നിരവധി തവണ പാലാ മുനിസിപ്പാലിറ്റിയിലും, വായു മലിനീകരണ ബോര്‍ഡിലും പാലാ ആര്‍ഡിഒ ഓഫീസിലും പരാതിപ്പെട്ടിരുന്നു. പ്രദേശവാസികള്‍ സമരപരിപാടികളുമായി മുന്നോട്ടു പോയിട്ടും പരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന്  ഹൈക്കോടതി മുമ്പാകെ ആക്ഷന്‍ കൗണ്‍സില്‍ റിട്ട് ഹര്‍ജി ബോധിപ്പിക്കുകയായിരുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തലാക്കുവാന്‍ പാലാ ആര്‍ഡിഒക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറിയ പാക്ടറി പ്രവര്‍ത്തനം നിര്‍ത്താനുള്ള കോടതി വിധിയില്‍ ആശ്വാസം കൊള്ളുകയാണ് പ്രദേശവാസികള്‍.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments