Latest News
Loading...

CDS ചെയര്പേഴ്സൺ തെരഞ്ഞെടുപ്പ്: തീക്കോയിയിൽ അംഗങ്ങൾക്കിടയിൽ പ്രതിഷേധം



തീക്കോയി പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കാനിരീക്കെ പഴയ ചെയർപേഴ്സൺ മത്സരിക്കുന്നതിനെതിരെ കുടുംബശ്രീ അംഗങ്ങൾക്കിടയിൽ പ്രതിഷേധം ഉയരുന്നു. പാതിവില സ്കൂട്ടർ തട്ടിപ്പിൽ തീക്കോയി പഞ്ചായത്തിൽ 60 ഓളം പേർക്ക് പണം നഷ്ടമായിരുന്നു. സ്കൂട്ടറും മറ്റ് സാധനങ്ങളും വൻ വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിക്കുകയും അതിൽ നിന്ന് കമ്മീഷൻ ഈടാക്കുകയും ചെയ്തിട്ട് ഇവരുടെ കാലാവധി കഴിയാറായിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. 


കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും, ഇത് തട്ടിപ്പാണെന്നും CDS ചെയര്പേഴ്സണോ കുടുംബശ്രീ അംഗങ്ങളോ ഇതിൽ പങ്കാളികളാകരുത് എന്ന് ഓർഡർ ഉണ്ടായിട്ടും തീക്കോയി പഞ്ചായത്തിലെ CDS ചെയർപേഴ്സന്റെ നിർബന്ധം കാരണം അറുപതോളം പാവപെട്ട ആൾക്കാരുടെ പണമാണ് നഷ്ടമായത്. ഇതിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. 



നാടിനു ഉപകാരം ചെയ്യുന്ന CDS ചെയർപേഴ്സന്മാരെ കൊണ്ടുവരണമെന്നും കുടുംബശ്രീ ജില്ലാ മിഷന്റെ ഓർഡർ പോലും വകവെക്കാതെ കുടുംബശ്രീയുടെ വിശ്വാസം മുതലെടുത്തു കുടുംബശ്രീ പ്രവർത്തകരെയും മറ്റുള്ളവരെയും വഞ്ചിച്ച ചെയർപേഴ്സൺ ഇനിയും ഈ സ്ഥാനത്തേക്ക് കയറി വന്നാൽ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും തട്ടിപ്പിന് ഇരയായവർ അറിയിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments