കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തണുപ്പിൽ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്ന് മുതൽ തണുപ്പ് വീണ്ടും വർധിക്കും. ക്രിസ്മസ് രാവ് വരെയെങ്കിലും രാത്രി/ അതിരാവിലെയുള്ള തണുപ്പ് തുടരും.
.അടുത്ത മൂന്നു ദിവസം സാധാരണയിൽ കൂടുതൽ തണുപ്പ് കേരളത്തിൽ അനുഭവപ്പെടും. തീരപ്രദേശങ്ങളിൽ 20 ഡിഗ്രി വരെ താപനില താഴും. വയനാട് ജില്ലയിൽ പലയിടതും 11 ഡിഗ്രി വരെ രാത്രി താപനില താഴും.ഇടുക്കി മൂന്നാർ ഉൾപ്പെടെ ഹൈ റേഞ്ച് മേഖലയിൽ 10 ഡിഗ്രി ക്ക് താഴെ താപനില വരും. ഒറ്റപ്പെട്ടയിടങ്ങളിൽ 5 ഡിഗ്രിക്ക് താഴെ തണുപ്പ് എത്തിയേക്കാം.
വരും ദിവസങ്ങളിൽ കേരളത്തിൽ പൊതുവിൽ മഴ ഒഴിഞ്ഞ വരണ്ട കാലാവസ്ഥ അനുഭവപ്പെടും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments