വിവിധ അപകടങ്ങളില്‍ പരുക്കേറ്റ 6 പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മണര്‍കാട് ഭാഗത്ത് വച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശികള്‍ക്ക് പരിക്കേറ്റു. അഭിഷേക് ദാനിയല്‍ ഫിലിപ്പ് ( 28), അഡലെന്‍ ( 16) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
കൊടുങ്ങൂര്‍ ഭാഗത്ത് വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് വാഴൂര്‍ സ്വദേശി വി.ആര്‍.പ്രകാശിന് ( 60) പരുക്കേറ്റു. പാലാ - കൊടുങ്ങൂര്‍ റൂട്ടില്‍ കയ്യൂരി ഭാഗത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അമ്മയ്ക്കും കുട്ടികള്‍ക്കും പരുക്കേറ്റു. മുക്കാലി സ്വദേശികളായ ജയലക്ഷ്മി( 43), കേശവദേവ് ( 12), വൈഗ(11) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു ഈ അപകടങ്ങളും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)



0 Comments