കരൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച പ്രിന്‍സ് കുര്യത്തിനെ ഒപ്പംകൂട്ടി ഭരണംപിടിച്ച എല്‍ഡിഎഫ് ഭരണസമിതിയ്ക്ക് അധികം ആയുസുണ്ടാവില്ലെന്ന് യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് പാനലില്‍ വിജയിക്കുകയും മല്‍സരസമയത്തടക്കം പാര്‍ട്ടി ഭാഗമായി നിന്ന് മല്‍സരിക്കുകയും ചെയ്ത ശേഷമാണ് പ്രിന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം മറുകണ്ടം ചാടിയത്. വിപ്പ് ലംഘിച്ച പ്രിന്‍സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
യുഡിഎഫിന്റെ പാനലില്‍ ഉള്‍പ്പെട്ടയാളാണ് പ്രിന്‍സ് കുര്യത്ത്. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പ്രിന്‍സ് പങ്കെടുത്തിരുന്നു. ഇതിന്റെ രേഖയില്‍ പ്രിന്‍സ് ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് ജില്ലാകണ്‍വീനറും ഡിസിസി പ്രസിഡന്റും നല്കിയ വിപ്പിന് വിരുദ്ധമായാണ് പ്രിന്‍സ് പ്രവര്‍ത്തിച്ചതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം മല്‍സരരംഗത്ത് പ്രവര്‍ത്തിച്ച പ്രിന്‍സിനെതിരെ തുടര്‍ നടപടികള്‍ക്കൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)




0 Comments