തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തിടനാട് ഗ്രാമപഞ്ചായത്തില്‍ മുന്നേറ്റം നടത്തിയത് യുഡിഎഫും എന്‍ഡിഎയും. യുഡിഎഫ് 6, എല്‍ഡിഎഫ് 5 ,എന്‍ഡിഎ 5 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കേവലഭൂരിപക്ഷമില്ലെങ്കിലും ഒരു സീറ്റ് കൂടുതലുള്ള യുഡിഎഫ് തന്നെ ഭരണത്തിലെത്തിയേക്കും. 14 വാര്‍ഡുകളായിരുന്ന തിടനാട് പഞ്ചായത്ത്, വാര്‍ഡ് വിഭജനത്തോടെ 16 വാര്‍ഡുകളായി മാറുകയായിരുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 7, യുഡിഎഫ് നാല്, ബിജെപി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇത്തവണ രണ്ട് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടമായപ്പോള്‍ യുഡിഎഫും ബിജെപിയും 2 വീതം അധികം നേടി.
എന്‍ഡിഎയില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ എംഎസ് ശ്രീകുമാര്‍ 61 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 6-ാം വാര്‍ഡ് പൊന്തനാലില്‍ നിന്നും വിജയിച്ചപ്പോള്‍ മുന്‍ മെംബര്‍ കൂടിയായ സഹോദരി സന്ധ്യ ശിവകുമാര്‍ 14-ാം വാര്‍ഡ് മാടമലയില്‍ നിന്നും 107 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയംനേടി. കോണ്‍ഗ്രസിലെ ബിനോ മുളങ്ങാശേരി 11-ാം വാര്‍ഡ് പിണ്ണാക്കനാട്ട് നിന്നും വിജയിച്ചപ്പോള്‍ ഭാര്യ മിനി ബിനോ 204 വോട്ടിന് 12-ാം വാര്‍ഡ് ചേരാനിയില്‍ നിന്നും വിജയിച്ചു. ഇരുവരുടെയും രണ്ടാം തെരഞ്ഞെടുപ്പ് അങ്കമായിരുന്നു ഇത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചവരും ലഭിച്ച ഭൂരിപക്ഷവും
1 അമ്പാറനിരപ്പേല്‍ - അജി രാജന്‍ -എല്‍ഡിഎഫ്- സിപിഎം (27),
2 കൊണ്ടൂര്‍ - ഓമന രമേശ് -എല്‍ഡിഎഫ്- സിപിഐ സ്വതന്ത്ര (78),
3 പാതാഴ - സേവ്യര്‍ കണ്ടത്തിന്‍കര -എല്‍ഡിഎഫ്- കെസിഎം (31),
4 വെയില്‍കാണാംപാറ - ബെറ്റി ബെന്നി - എന്‍ഡിഎ-ബിജെപി (13),
5 പാക്കയം - സജി ജോസഫ് പ്ലാത്തോട്ടം - -യുഡിഎഫ്- കേരളാ കോണ്‍ഗ്രസ് (452),
6 പൊന്തനാല്‍ - എം.എസ്.ശ്രീകാന്ത് - എന്‍ഡിഎ-ബിജെപി (61),
7 നെടുഞ്ചേരി - വി.പി. രാജു വലിയവീട്ടില്‍ -എല്‍ഡിഎഫ്- സിപിഎം (228),
8 വാരിയാനിക്കാട് - മേഴ്സി ജോസഫ് -എല്‍ഡിഎഫ് - കെസിഎം (53),
9 ചേറ്റുതോട് - ജെസി ഷിബു -യുഡിഎഫ്- കോണ്‍ഗ്രസ് (72),
10 കാളകെട്ടി - ജോസുകുട്ടി ജോസഫ് -യുഡിഎഫ്- കോണ്‍ഗ്രസ് (178),
11 പിണ്ണാക്കനാട് - ബിനോ ജോസഫ് -യുഡിഎഫ്- കോണ്‍ഗ്രസ് (278),
12 ചേരാനി - മിനി ബിനോ -യുഡിഎഫ്- കോണ്‍ഗ്രസ് (204),
13 ചെമ്മലമറ്റം - ബൈജു വി.തോമസ് - എന്‍ഡിഎ -ബിജെപി (88),
14 മാടമല - സന്ധ്യ ശിവകുമാര്‍ - എന്‍ഡിഎ-ബിജെപി (107),
15 തിടനാട് ടൗണ്‍ - വി.എസ്.സീന - എന്‍ഡിഎ -ബിജെപി (03),
16 മൂന്നാംതോട് - നൈസ് റോയി -യുഡിഎഫ്- കോണ്‍ഗ്രസ് (220),
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.webp)



0 Comments