Latest News
Loading...

രാജേഷ് വാളിപ്ലാക്കൽ നടന്നുകയറിയത് 2086 വീടുകളിൽ



 തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ളാലം ബ്ലോക്ക് കടനാട് ഡിവിഷനിൽ മത്സരിക്കുന്ന രാജേഷ് വാളിപ്ലാക്കൽ തൻ്റെ ഡിവിഷനിലെ മുഴുവൻ വീടുകളിലും നേരിട്ട് എത്തി വോട്ട് അഭ്യർത്ഥിച്ചു. കടനാട്, വാളികുളം, വല്ല്യാത്ത്, കൊടുമ്പിടി, കാവുംകണ്ടം, ഐങ്കൊമ്പ് എന്നീ ആറ് വാർഡുകളാണ് കടനാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഉള്ളത്. 


2086 വീടുകളും 5876 വോട്ടർമാരും ആണ് ഈ ഡിവിഷനിൽ ഉള്ളത്. ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയോടൊപ്പം ഒന്നോ രണ്ടോ പ്രവർത്തകരെ കൂട്ടിയാണ് ഭവന സന്ദർശനം നടത്തിയത്. 


പരമാവധി വോട്ടർമാരെ നേരിട്ട് കണ്ടതു മൂലം ഓരോരുത്തരുടെയും ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും സാധിച്ചതായും, ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിച്ചതായും ഭവന സന്ദർശനത്തിലൂടെ ബോധ്യപ്പെട്ടതായി രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

ELELCTION PROMOTIONAL CONTENT


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments