മുന്‍ എം എല്‍ എ യും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന പി എം മാത്യു നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. 1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം ആയിരുന്നില്ല.
91 ലാണ് കടുത്തുരുത്തിയില്‍ നിന്ന് പി.എം. മാത്യു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദീര്‍ഘകാലം കെ.എം. മാണിയോടൊപ്പം ചേര്‍ന്നുനിന്ന പി.എം.മാത്യു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക് മാറി. വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തിയെങ്കിലും സജീവമല്ലായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദിയില്‍ എത്തി.
കഴിഞ്ഞ മേയ് മാസം രൂപീകരിച്ച നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചത്. എക്‌സ് എംഎല്‍എ ഫോറം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു. കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു.
കടുത്തുരുത്തി അരുണാശ്ശേരിയിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് മൃതദേഹം എത്തിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ (താഴത്ത് പള്ളി) സംസ്‌ക്കാരം നടക്കും.
ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാര്‍ (കടുത്തുരുത്തി). മക്കള്‍- അനു പി. മാത്യു (അസോസിയേറ്റ് പ്രഫസര്‍ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ചു മാത്യു, അരുണ്‍ മാത്യു (ഇരുവരും സിംഗപൂര്‍)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)



0 Comments